എ സോൺ കലോത്സവ വിജയികളെ അനുമോദിച്ചു
1514872
Monday, February 17, 2025 1:16 AM IST
മണ്ണാർക്കാട്: കാലിക്കട്ട് സർവകലാശാല എ സോൺ കലോത്സവത്തിൽ വിജയികളായ കലാപ്രതിഭകൾക്കുള്ള അനുമോദനവും പ്രശംസാ പത്രവിതരണവും നടത്തി. നെല്ലിപ്പുഴ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജിൽ എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അസ്ലം അധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ സി. മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി. സംഘാടക സമിതി കൺവീനർ ഗിരീഷ് ഗുപ്ത, കോളജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ കെ. ആലിപ്പുഹാജി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.യു. ഹംസ, സംഘാടക സമിതി ഭാരവാഹികളായ റഷീദ് ആലായൻ, ഹുസൈൻ കോളശ്ശേരി, കെ.ടി. അബ്ദുള്ള, ഹമീദ് കൊമ്പത്ത്, കെ.എച്ച്. ഫഹദ്, ഇർഫാൻ, അയിഷ മറിയം, കോള ജ് യൂണിയൻ ചെയർമാൻ അബ്ദുറഹ്മാൻ എന്നിവര്‍ പ്രസംഗിച്ചു.