സ്പെഷൽ സ്കൂൾ സംഘടനകളുടെ സെക്രട്ടറിയേറ്റ് ഉപരോധസമരം നാളെ
1515196
Tuesday, February 18, 2025 1:27 AM IST
പാലക്കാട്: പെയ്ഡ് സംഘടനയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സ്പെഷൽ സ്കൂൾ സംഘടനകൾ നാളെ സെക്രട്ടറിയേറ്റ് ഉപരോധസമരം നടത്തും.
സ്പെഷൽ സ്കൂൾ രംഗത്തു പ്രവർത്തിക്കുന്ന പെയ്ഡ്, എയ്ഡ്, മെയ്ഡ്, എസ്എസ്ഇയു, എസ്ഒബി, ആശ്വാസ് എന്നീ സംഘടനകൾ ഭിന്നശേഷിക്കാരായ കുട്ടികളെ അണിനിരത്തിയാണ് ഉപരോധസമരം നടത്തുക.
സമരത്തിന്റെ ജില്ലാതല ആലോചനായോഗം കഴിഞ്ഞ ദിവസം പെയ്ഡ് ജില്ലാ പ്രസിഡന്റ് ജോമി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്നു.
സംസ്ഥാന സെക്രട്ടറി അഡ്വ. ബോബി ബാസ്റ്റ്യൻ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ വികലമായ വിദ്യാഭ്യാസനയംമൂലം കേരളത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന നൂറോളം സ്പെഷൽ സ്കൂളുകൾ അടച്ചുപൂട്ടൽ ഭിഷണിയിലാണ്.
വിവിധ ആവശ്യങ്ങളുന്നയിച്ച് രക്ഷിതാക്കളുടെ സംഘടനയായ പെയ്ഡ് നിരവധി തവണ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സാമൂഹ്യനീതി മന്ത്രി എന്നിവർക്കു നിവേദനം നൽകിയിട്ടും നാളിതുവരെ നടപടിയുണ്ടായിട്ടില്ലെന്നു യോഗം വിലയിരുത്തി. ചനാസമരത്തിലും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെങ്കിൽ ശക്തമായ തുടർസമരങ്ങളിലേക്കു നീങ്ങാനും സംയുക്ത സമരസമിതിയോഗം തീരുമാനിച്ചു.
എയ്ഡ് സംഘടന കോ-ഓർഡിനേറ്റൽ സിസ്റ്റർപൗളിൻ മുഖ്യപ്രഭാഷണം നടത്തി, സിസ്റ്റർ ജോയ്സി, അധ്യാപകരായ രജനി, ഉല്ലാസ്, ബെറ്റ്സി, സിസ്റ്റർ ആൻ തെരേസ്, ജ്യോതി പ്രകാശ്, കെ.പി. ഏലിയാസ് എന്നിവർ പ്രസംഗിച്ചു.