നായ്ക്കളെ വിഷംനൽകി കൊന്നെന്നു പരാതി
1515665
Wednesday, February 19, 2025 6:24 AM IST
കോയന്പത്തൂർ: കൗണ്ടംപാളയം പ്രദേശത്തുള്ള ലൂണ നഗറിലെ തെരുവുനായശല്യം വാർത്തകളിൽ നിറയാറുണ്ടെങ്കിലും ഇത്തവണ വരുന്നത് മറ്റൊരു പരാതിയുടെ വാർത്ത. ചിലർ പ്രദേശത്തെ പതിനഞ്ചോളം നായ്ക്കളെ വിഷംനൽകി കൊന്നെന്നാണ് മൃഗക്ഷേമ ബോർഡ് അധികൃതർക്കു ലഭിച്ച പരാതി.
മൃഗസ്നേഹികൾ ചില നായകളെ ചികിത്സക്കായി വെറ്ററിനറി ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിഷം ഉള്ളിൽചെന്നതായി സ്ഥിരീകരിച്ചത്. ചത്തനായ്ക്കളിലും വിഷാംശം കണ്ടെത്തി. തെരുവുനായശല്യം പൊതുജനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും നായ്ക്കളുടെ കൂട്ടക്കൊല നാടിനെ നടുക്കിയിട്ടുണ്ട്.