മലയോരമേഖലയിലെ വന്യമൃഗ ആക്രമണത്തിന് ശാശ്വതപരിഹാരം വേണം: കത്തോലിക്ക കോൺഗ്രസ്
1515668
Wednesday, February 19, 2025 6:24 AM IST
മംഗലംഡാം: മലയോരമേഖലയിലെ വന്യമൃഗ ആക്രമണത്തിന് ശാശ്വതപരിഹാരം കാണണമെന്ന് കത്തോലിക്കാ കോൺഗ്രസ് മംഗലംഡാം ഫൊറോനാസംഗമം ആവശ്യപ്പെട്ടു. കാട്ടുമൃഗങ്ങൾ ചാടി അപകടങ്ങളുണ്ടാകുമ്പോൾ അതു സംബന്ധിച്ചുള്ള പോലീസ് -വനം വകുപ്പുകളുടെ റിപ്പോർട്ടുകൾ സത്യസന്ധമായിരിക്കണമെന്നും തെറ്റായ റിപ്പോർട്ടുകളുണ്ടാക്കി പരിക്കേൽക്കുന്നവർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ഇല്ലാതാക്കുന്ന സമീപനം ശരിയല്ലെന്ന് സംഗമം ചൂണ്ടിക്കാട്ടി. ഫൊറോനാ വികാരി ഫാ. സുമേഷ് നാൽപതാംകളം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബെന്നി ജോസഫ് മറ്റപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സജി വട്ടുകുളം മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ സമ്മേളന നടപടികൾ സംബന്ധിച്ച് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി എന്നിവർ വിശദീകരണം നടത്തി. രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ പൂവത്തിങ്കൽ ആമുഖപ്രസംഗവും ബാബു മണിയറക്കൽ റിപ്പോർട്ട് അവതരണവും നടത്തി.
ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി, രൂപത സെക്രട്ടറിമാരായ ജിജോ അറയ്ക്കൽ, ജോസ് വടക്കേക്കര, സണ്ണി കലങ്ങോട്ടിൽ, രൂപത ട്രഷറർ ജോസ് മുക്കട, അച്ചാമ്മ പൊൻങ്കണ്ടം, ബിനു ജോസഫ്, റൂബി സെബി എന്നിവർ പ്രസംഗിച്ചു.