മുതുതല സുരക്ഷിത പച്ചക്കറികൃഷിയിലേക്ക്; മട്ടുപ്പാവ് കൃഷിയൂണിറ്റുകൾ നൽകി
1515870
Thursday, February 20, 2025 2:04 AM IST
പട്ടാന്പി: സുരക്ഷിത പച്ചക്കറി കൃഷിയെന്ന ലക്ഷ്യവുമായി മുതുതല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മട്ടുപ്പാവ് കൃഷിയൂണിറ്റുകൾ വിതരണം ചെയ്തു.
മുതുതല കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിലെ 60 ഗുണഭോക്താക്കൾക്കാണ് യൂണിറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്. കൃഷി ഉത്പാദനോപാധികളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി നിർവഹിച്ചു.
തുടർ വർഷങ്ങളിലും കൂടുതൽ തുക മാറ്റിവയ്ക്കുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു. കുടുംബശ്രീ യൂട്ടിലിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷർ, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.