തരൂർ കോമ്പുക്കുട്ടി മേനോൻ സ്മാരക ലൈബ്രറി എൺപതാം വാർഷികാഘോഷത്തിനു തുടക്കം
1515871
Thursday, February 20, 2025 2:04 AM IST
ആലത്തൂർ: തരൂർ കോമ്പുക്കുട്ടി മേനോൻ സ്മാരക ഗ്രന്ഥാലയത്തിന്റെ ഒരുവർഷംനീളുന്ന എൺപതാം വാർഷികാഘോഷത്തിനു തുടക്കമായി.
ക്വിറ്റിന്ത്യാ സമരനായകൻ കോമ്പുക്കുട്ടി മേനോൻ 1946 ഫെബ്രുവരി 17 ന് അലിപ്പൂർ ജയിലിൽ രക്തസാക്ഷിത്വം വരിച്ചതിനെ അനുസ്മരിച്ചാണ് വായനശാലയ്ക്കു അദ്ദേഹത്തിന്റെ പേരുനൽകിയത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യ സേവനത്തിനു ശേഷം വിരമിച്ച തരൂർ ദേശക്കാരായ 23 സൈനികരേയും തരൂർ ഗ്രാമപ്പഞ്ചായത്തിലെ 32 ഹരിത കർമസേനാംഗങ്ങളേയും ചടങ്ങിൽ ആദരിച്ചു. പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഹരിത ഗ്രന്ഥശാലാ പ്രഖ്യാപനം കെ.ഡി. പ്രസേനൻ എംഎൽഎ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ജി. രാജേഷ് അധ്യക്ഷത വഹിച്ചു. മുൻ ഡിജിപി ഋഷിരാജ് സിംഗ് വിശിഷ്ടാതിഥിയായി. ലൈബ്രറി കൗൺസിൽ പ്രതിനിധി വി.കെ. ജയപ്രകാശ് , നടി ഗായത്രി വർഷ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി പ്രസംഗിച്ചു.