വാൽപ്പാറ റോഡരികിൽ പുള്ളിപ്പുലിയുടെ സുഖനിദ്ര!
1515872
Thursday, February 20, 2025 2:04 AM IST
കോയന്പത്തൂർ: റോഡരികിൽ ഉറങ്ങിക്കിടക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ വൈറലായി. വാൽപ്പാറയിലെത്തിയ വിനോദസഞ്ചാരികളാണ് ദൃശ്യം പകർത്തിയത്.
വാൽപ്പാറ- പൊള്ളാച്ചി റോഡിൽ വാണാട്ടു സിന്നർ ക്ഷേത്രത്തിനു സമീപമായിരുന്നു പുള്ളിപ്പുലിയെ കണ്ടത്. വിനോദസഞ്ചാരികൾ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി തുടർന്ന് സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടു. വാഹനം കണ്ട പുള്ളിപ്പുലി കെട്ടിടത്തിനു പിന്നാലെ റോഡിലൂടെ ജനവാസ കേന്ദ്രത്തിലേക്കു നടന്നുപോകുന്നതായും ദൃശ്യങ്ങളിൽ കാണാം.
വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്ന റോഡിൽ പുതുത്തോട്ടം, റൊട്ടിക്കടൈ, കവർ, വാട്ടർബോൾ, അട്ടകത്തി തുടങ്ങിയ ഭാഗങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു വനംവകുപ്പ് മുന്നറിയിപ്പു നൽകി.