വടക്കഞ്ചേരി പഞ്ചായത്ത് വികസന സെമിനാർ
1514879
Monday, February 17, 2025 1:16 AM IST
വടക്കഞ്ചേരി: അതി ദരിദ്രരില്ലാത്ത പഞ്ചായത്താക്കാൻ ലക്ഷ്യംവച്ച് വടക്കഞ്ചേരി പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി വികസന സെമിനാർ നടന്നു.
ഇഎംഎസ് സ്മാരക കമ്യുണിറ്റി ഹാളിൽ നടന്ന സെമിനാർ പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.കെ.പി. ശ്രീകല പുതിയ സാമ്പത്തിക വർഷത്തേക്കുള്ള കരട് പദ്ധതിരേഖ അവതരിപ്പിച്ചു. പഞ്ചായത്തിലെ എല്ലാ പ്രാദേശങ്ങളിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനും പഞ്ചായത്ത് പരിധിയിൽ ബഡ്സ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിനും ഊന്നൽ നൽകുന്നതാണ് കരട് പദ്ധതിരേഖ.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ. ഹുസനാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി ഷാജി, പഞ്ചായത്ത് സെക്രട്ടറി കെ. രാധിക, മെംബർമാരായ കെ.മോഹൻദാസ്,എ.ടി. വർഗീസ് കുട്ടി, അസിസ്റ്റന്റ് പ്ലാൻ കോ- ഓർഡിനേറ്റർ ശിവകുമാർ എന്നിവർ പ്രസംഗിച്ചു.
പ്രതിഫലേച്ഛ കൂടാതെ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്കായി സേവനം ചെയ്തു വരുന്ന പഞ്ചായത്തിന്റെ ആസൂത്രണസമിതി ഉപാധ്യക്ഷൻ എം.വി. അപ്പുണ്ണി നായരെ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു.