എലപ്പുള്ളി ബ്രൂവറി: സർക്കാർ പിന്മാറണമെന്ന് ഗാന്ധിദർശൻ വേദി
1513630
Thursday, February 13, 2025 2:02 AM IST
കോങ്ങാട്: ജലക്ഷാമം രൂക്ഷമായിട്ടുള്ള ജില്ലയിലെ എലപ്പുള്ളിയിലെ മണ്ണുക്കാട്ടിൽ ബ്രൂവറി ആരംഭിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻവേദി കോങ്ങാട് നിയോജക മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. യുവതലമുറ ലഹരിയുടെ പിടിയിൽപെട്ട് നശിക്കുകയാണെന്നും അച്ഛനമ്മമാരെ പോലും തിരിച്ചറിയാനാകുന്നില്ലെന്നും കൺവൻഷൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് കോങ്ങാട് നിയോജക മണ്ഡലം ചെയർമാൻ പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ.പി.പി. വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ചെയർമാൻ ടി.വി. രാമദാസ് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഡോ. മാത്യു കല്ലടിക്കോട്, സി.എൻ. ശിവദാസൻ, ടി. സി. സന്തോഷ്, ടി.കെ.പങ്കജാക്ഷൻ, പി.വി. രാധാകൃഷ്ണൻ, വിൽസൺ, പി.എ. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. സാമൂഹ്യ സേവനത്തിനു ഡോക്ടറേറ്റ് ലഭിച്ച പി.പി. വിജയകുമാറിനെ യോഗത്തിൽ ആദരിച്ചു.