സംഘടന രൂപീകരിച്ചു
1513422
Wednesday, February 12, 2025 6:42 AM IST
മണ്ണാർക്കാട:് മണ്ണാർക്കാട് ബ്യൂട്ടീഷൻസ് കൂട്ടായ്മ മണ്ണാർക്കാട് ബ്യൂട്ടീഷൻസ് ഫെഡറേഷൻ എന്ന പേരിൽ സംഘടന രൂപീകരിച്ചു.
ബ്യൂട്ടിപാർലർ, മേക്കപ്പ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനും ഉയർച്ചയ്ക്കും പ്രാധാന്യം നൽകി മികച്ച രീതിയിലുള്ള ക്ലാസുകൾ നൽകുക, സംഘടനയിലെ അർഹരായവർക്ക് സഹായങ്ങൾ എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികളായി ബീന ജെയ്മോൻ- പ്രസിഡന്റ്, ബിൻസി ജോജോ- സെക്രട്ടറി, രാജേഷ്- വൈസ് പ്രസിഡന്റ്, മനൂപ്- ജോയിന്റ് സെക്രട്ടറി, ശ്രീകല- ട്രഷറർ.