പിഎസ്എസ്പി വനിതാ സംരംഭകത്വ പരിശീലനപരിപാടി സംഘടിപ്പിച്ചു
1513625
Thursday, February 13, 2025 2:02 AM IST
പാലക്കാട്: രൂപതയുടെ സാമൂഹികസേവന വിഭാഗമായ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടും സിഡ്ബി- കസാഫിയും സംയുക്തമായി വനിതകൾക്കായി മംഗലംഡാമിൽ നടത്തിയ സംരംഭകത്വ പരിശീലന പരിപാടിയുടെ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. സെന്റ് സേവിയേഴ്സ് ഫൊറോനാപള്ളി പാരിഷ് ഹാളിൽ നടത്തിയ ചടങ്ങിൽ മംഗലംഡാം ഫൊറോന വികാരി ഫാ. സുമേഷ് നാൽപതാംകളം അധ്യക്ഷത വഹിച്ചു.
പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജസ്റ്റിൻ കോലംകണ്ണി ഉദ്ഘാടനവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോണ്സണ് വലിയപാടത്ത് സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. പിഎസ്എസ്പി പ്രോജക്റ്റ് ഓഫീസർ പി. ബോബി സ്വാഗതവും പഠിതാവായ ആനി നന്ദിയും പറഞ്ഞു. സംരംഭകത്വ പരിശീലകയായ ഷൈജ സംരംഭകത്വ വികസനത്തിൽ ക്ലാസെടുത്തു. ശകുന്തള രമേഷ് തൊഴിൽ പരിശീലന ക്ലാസുകൾ നയിച്ചു.
ജെൻഡർ കോ- ഓർഡിനേറ്റർ കെ.എൽ. അരുണ്‍, കസാഫി- വീ- ലീഡ് പദ്ധതിയുടെ സ്റ്റേറ്റ് കോ- ഓർഡിനേറ്റർ ടി.പി. വരുണ്‍ എന്നിവർ പരിപാടിയുടെ ഏകോപനവും പിഎസ്എസ്പി സ്റ്റാഫ് അംഗങ്ങൾ, കസാഫി ഫീൽഡ് കോ- ഓർഡിനേറ്റർ സ്നേഹ എന്നിവർ പരിശീലന പരിപാടിക്കു നേതൃത്വവും നൽകി.
50 പേരാണ് രണ്ടുദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയത്.