പാലക്കാട് നഗരത്തിലെ റെയിൽവേ ഗോവണി വിസ്മൃതിയിലേക്ക്
1513624
Thursday, February 13, 2025 2:02 AM IST
പാലക്കാട്: അറുപതുവർഷത്തിലധികമായി പാലക്കാട് സിറ്റി റെയിൽവേ സ്റ്റേഷൻ പരിധിയിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് റോഡിൽനിന്നും ശകുന്തള ജംഗ്ഷനിലേക്കുള്ള റെയിൽവേ മേൽപ്പാല ഗോവണി ഇനി വിസ്മൃതിയിലേക്ക്. കാലപ്പഴക്കം മൂലം പാലത്തിന്റെ സ്ലാബുകൾ ഇളകി യാത്രക്കാർക്ക് അപകടഭീഷണിയായിരുന്നു.
അതുവഴിയുള്ള യാത്ര നിരോധിച്ച് ഗോവണി അടച്ചുപൂട്ടുകയും ചെയ്തിരുന്നു. പിന്നീട് യന്ത്രഗോവണി ഈ പരിസരത്ത് വരികയും ചെയ്തതോടെ ഈ ഗോവണി മേൽപ്പാലത്തിന്റെ ആവശ്യം ഇല്ലാതാകുകയും ചെയ്തിരുന്നു.
റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുകയുംകൂടി ചെയ്തതോടെ അറുപതു കഴിഞ്ഞ ഗോവണി ഇനി വിസ്മൃതിയിലാകും.