സാറാക്സാ അന്തർദേശീയ വിദ്യാഭ്യാസ ഉച്ചകോടിക്കു കൊടിയേറി
1513427
Wednesday, February 12, 2025 6:42 AM IST
പാലക്കാട്: വെള്ളപ്പാറ സാൻജോ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വെള്ളപ്പാറ കാന്പസിൽ 21, 22 ന് നടത്തുന്ന അന്തർദേശീയ വിദ്യാഭ്യാസ ഉച്ചകോടിയുടെ കൊടിയേറ്റുകർമം സാൻജോ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ.കെ.ആർ. വിനോദ് നിർവഹിച്ചു.
കോളജ് അധ്യാപകരും വിദ്യാർഥികളും സന്നിഹിതരായ ചടങ്ങിൽ സാൻജോ സെൻട്രൽ സ്കൂൾ അധ്യാപകരും വിദ്യാർഥി പ്രതിനിധികളും പങ്കെടുത്തു. വിദ്യാഭ്യാസ കാർണിവൽ, പ്രബന്ധാവതരണം, എക്സ്പോ, പ്രകൃതിദത്തമായ പഠന അനുഭവങ്ങൾ, സെമിനാറുകൾ, കൗൺസിലിംഗ് സൗകര്യം തുടങ്ങിയ ന്യൂനത പഠനാനുഭവങ്ങൾ സമ്മാനിക്കുന്ന ഉച്ചകോടിയിൽ 5000 പ്രതിനിധികളും പങ്കെടുക്കും.