ടി. നസറുദ്ദീൻ അനുസ്മരണയോഗം
1513417
Wednesday, February 12, 2025 6:42 AM IST
മണ്ണാർക്കാട് : കെവിവിഇഎസ് മണ്ണാർക്കാട് യൂണിറ്റ് ടി. നസറുദ്ദീൻ അനുസ്മരണ യോഗം മണ്ണാർക്കാട് വ്യാപാരഭവനിൽ നടത്തി. യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂർണിമ പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം ഉദ്ഘാടനം ചെയ്തു. രമേഷ് പൂർണിമ അധ്യക്ഷനായി. യൂണിറ്റ് ജനറൽ സെക്രട്ടറി സജി ജനത, വൈസ് പ്രസിഡന്റുമാരായ എൻ.ആർ. സുരേഷ്, കൃഷ്ണകുമാർ, ഷമീർ യൂണിയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സെൽവരാജ്, യൂത്ത് വിംഗ് പ്രസിഡന്റ് സമീർ കിംഗ്സ്, വനിത വിംഗ് ട്രഷറർ ബീന ജയ്മോൻ എന്നിവർ പ്രസംഗിച്ചു.
ഏകോപന സമിതി പ്രവർത്തക സമിതി അംഗങ്ങളും വ്യാപാരി കളും യോഗത്തിൽ പങ്കെടുത്തു. യൂത്ത് വിംഗ് കാരുണ്യം ഫണ്ടിൽ നിന്നും ധനസഹായ വിതരണം നടത്തി. അഗതിമന്ദിരത്തിലേക്കുള്ള ഭക്ഷണ വിതരണം, ബ്ലഡ് ഡൊണേഷൻ ക്യാമ്പ് തുടങ്ങി മറ്റു പല സന്നദ്ധ പ്രവർത്തനങ്ങളും നടത്താനും തീരുമാനിച്ചു.