കാൻസർ പ്രതിരോധ കാമ്പയിനു തുടക്കം
1513412
Wednesday, February 12, 2025 6:42 AM IST
മുതലമട: ഗ്രാമപഞ്ചായത്തും, മുതലമട കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പിലാക്കുന്ന കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കൽപ്പനാദേവി പോത്തൻപാടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. താജുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗണേഷ് ബാബു കാൻസർ ബോധവത്്കരണ ക്ലാസ് നയിച്ചു.
കാൻസർ ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് യോഗ ഉൾപ്പെടെയുള്ള ലളിതമായ പ്രായോഗിക മാർഗങ്ങൾ ആർട്ട് ഓഫ് ലിവിംഗ് അധ്യാപകൻ എസ്. ഗുരുവായൂരപ്പൻ പരിശീലിപ്പിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ആശാവർക്കർമാരും അങ്കണവാടി പ്രവർത്തകരും പങ്കെടുത്തു. വാർഡ് അടിസ്ഥാനത്തിൽ കാൻസർ ബോധവത്കരണ പ്രതിരോധ നടപടികൾക്കാണ് തുടക്കമായത്.