പാലിയേറ്റീവ് കെയറിനു വിദ്യാർഥികളുടെ കൈത്താങ്ങ്
1513416
Wednesday, February 12, 2025 6:42 AM IST
ആലത്തൂർ: പാലിയേറ്റീവ് കെയർ പാടൂർ - കാവശേരിയുടെ "ഒരു കൈത്താങ്ങ്' പദ്ധതിയിലേക്ക് കാവശേരി കലാമണി, പി.സി. അമ്മിണി എൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ശേഖരിച്ച തുക കൈമാറി. പ്രധാനധ്യാപിക ഇ.പി. സിന്ധു, ഷാജിത റഫീക് എന്നിവരിൽനിന്ന് പാലിയേറ്റീവ് സെക്രട്ടറി വി. വിജയമോഹനൻ, എക്സിക്യൂട്ടീവ് മെംബർ രവികുമാർമാസ്റ്റർ എന്നിവർ തുക ഏറ്റുവാങ്ങി.