എസ്കലേറ്ററിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധം
1513619
Thursday, February 13, 2025 2:02 AM IST
പാലക്കാട്: നഗരസഭ മുന്നറിയിപ്പുനല്കാതെ ജിബി റോഡിലെ എസ്കലേറ്റർ അടച്ചുപൂട്ടിയതിനെതിരേ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവേശനകവാടത്തിനു മുന്നിൽ കുത്തിയിരിപ്പുസമരം നടത്തി.
തുടർന്നു സമരക്കാർ രണ്ടുവശത്തെയും പ്രവേശനകവാടം തുറന്നുകൊടുത്തു. നഗരസഭാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ചനടത്തി എസ്കലേറ്ററിന്റെ പ്രവർത്തനം പുനഃരാരംഭിച്ചു. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ്, നഗരസഭാ അംഗം എ. കൃഷ്ണൻ, ഹരിദാസ് മച്ചിങ്ങൽ, കെ.എൻ. സഹീർ, മണ്ഡലം പ്രസിഡന്റുമാരായ രമേശ് പുത്തൂർ, എസ്. സേവ്യർ, എസ്.എം. താഹ, എം. ബാബു, എ. മൂർത്തി എന്നിവർ സമരത്തിനു നേതൃത്വം നൽകി.