ചിറ്റൂരിൽ സൗജന്യ തൊഴിൽമേള 15 ന്
1513420
Wednesday, February 12, 2025 6:42 AM IST
ചിറ്റൂർ: ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ്, നിർമാൺ ഓർഗനൈസേഷൻ, ഇൻഫോസിസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചിറ്റൂരിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. തത്തമംഗലം ഫയർസ്റ്റേഷന് സമീപം ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ്ബിന്റെ ഓഫീസ് കെട്ടിടത്തിലുള്ള ഗ്രീൻ ലീഫ് ഹാളിൽ 15 ന് രാവിലെ 9 ന് രജിസ്ട്രേഷൻ, 10 മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെയാണ് തൊഴിൽമേള.
ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ. കവിത തൊഴിൽമേള ഉദ്ഘാടനം ചെയ്യും. നഗരസഭ കൗൺസിലർ കെ.സി. പ്രീത്, ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് ടി.എ.വിശ്വനാഥൻ, ചീഫ് കോ-ഓർഡിനേറ്റർ കണ്ടാത്ത് ഹരീഷ്, ഇൻഫോസിസ് ഫൗണ്ടേഷൻ സ്റ്റേറ്റ് ഹെഡ് അമൃത രാമചന്ദ്രൻ, നിർമാൺ ഓർഗനൈസേഷൻ കോ-ഓർഡിനേറ്റർ സുരേന്ദ്രൻ കോബിയിൽ എന്നിവർ പങ്കെടുക്കും.
സാമൂഹിക സേവനം മുൻനിർത്തി നടപ്പാക്കുന്ന മേളയിൽ തൊഴിൽരഹിതരായ യുവതി- യുവാക്കൾക്ക് തികച്ചും സൗജന്യമായി ജോലി നേടുവാനുള്ള സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് തൊഴിൽമേള കോ-ഓഡിനേറ്റർ പി. മധുസൂധനൻ അറിയിച്ചു. പേര് രജിസ്റ്റർ ചെയ്യാൻ 8712607386 , 9447308481.