ചാവറ വിദ്യാഭവൻ സ്കൂളിന് വിജയത്തിളക്കമേകി വിദ്യാർഥി
1513414
Wednesday, February 12, 2025 6:42 AM IST
കോയമ്പത്തൂർ: സോമയംപാളയത്തുള്ള ചാവറ വിദ്യാഭവൻ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി ആർ. ചേഗുവർ തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഭാരതിയാർ ദിനത്തിന്റേയും റിപ്പബ്ലിക് ദിനത്തിന്റേയും സംയുക്ത ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ട ഗുസ്തി മത്സരത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡാനി കോക്കാടൻ, സ്കൂൾ ബർസർ ഫാ. ആൻസൻ ഒല്ലൂക്കാരൻ, അധ്യാപകർ എന്നിവർ വിദ്യാർഥിയെ അഭിനന്ദിച്ചു.