പാലക്കുഴിയിൽ രണ്ടു കിലോമീറ്റർ ദൂരം തൂക്കുവേലി സ്ഥാപിക്കും: ഡിഎഫ്ഒ
1513430
Wednesday, February 12, 2025 6:42 AM IST
വടക്കഞ്ചേരി: ആന ഉൾപ്പെടെ വന്യമൃഗശല്യം രൂക്ഷമായ പാലക്കുഴിയിൽ നെന്മാറ ഡിഎഫ്ഒ മനോജിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പുസംഘം സന്ദർശിച്ചു.
സ്ഥിരമായി ആനയിറങ്ങുന്ന പിസിആർ ഭാഗത്ത് രണ്ടുകിലോമീറ്റർ ദൂരം ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിക്കാമെന്നും നിലവിലുള്ള സോളാർ ഫെൻസിംഗ് പ്രവർത്തിപ്പിക്കാൻ അടിയന്തരനടപടി സ്വീകരിക്കുമെന്നും കർഷകർക്ക് ഉറപ്പുനൽകി. കഴിഞ്ഞദിവസം പഞ്ചായത്ത് മെംബർ പോപ്പി ജോണിന്റെ നേതൃത്വത്തിൽ കർഷകർ പ്രദേശങ്ങളിലെ വന്യമൃഗശല്യം സംബന്ധിച്ച് വനംമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡിഎഫ്ഒ സ്ഥലം സന്ദർശിച്ചത്.