എഴക്കാട് മിനിലോറി മറിഞ്ഞു
1513429
Wednesday, February 12, 2025 6:42 AM IST
കല്ലടിക്കോട്: മുണ്ടൂർ- ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ കോങ്ങാട് എഴക്കാട് മിനിലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം.
ലോഡുമായി വരികയായിരുന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു.ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു അപകടം. അപകടത്തിൽ മിനിലോറി ഡ്രൈവർക്കു പരിക്കേറ്റിട്ടുണ്ട്. കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ അലനാണ് പരിക്കേറ്റത്.
ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ ലോറി ചെറിയവളവ് തിരിയുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. ഒരുവശം ചെരിഞ്ഞുവന്ന ലോറി ഏറെദൂരം റോഡിലൂടെ നിരങ്ങിനീങ്ങി എതിർദിശയിൽവന്ന സ്വകാര്യ ബസിലിടിച്ചാണ് നിന്നത്. ലോറി അപകടത്തിൽപ്പെട്ടതുകണ്ട് ബസ് ഡ്രൈവർ വാഹനം വലതുവശത്തേക്ക് വെട്ടിച്ചതിനാൽ വൻദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.