കോയന്പത്തൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം വർധിച്ചു
1513415
Wednesday, February 12, 2025 6:42 AM IST
കോയന്പത്തൂർ: 2024 ഡിസംബറിൽ കോയമ്പത്തൂർ ഇന്റർനാഷണൽ എയർപോർട്ട് ഉപയോഗിച്ച മൊത്തം യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നു.
ഡിസംബറിൽ കോയമ്പത്തൂർ വിമാനത്താവളം ഉപയോഗിച്ച ആകെ യാത്രക്കാരുടെ എണ്ണം 2,90,866 ആണ്. ഇതിൽ ആഭ്യന്തരയാത്രക്കാർ 2,61,141 ആണ്. വിദേശ യാത്രക്കാർ 29,725.
കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 2,49,391 യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്.
2023 ഡിസംബറിനെ അപേക്ഷിച്ച് 2024 ഡിസംബറിൽ യാത്രക്കാരുടെ ഉപയോഗം 16.63% വർധിച്ചതായി വെളിപ്പെടുത്തി.