ലോറി സ്കൂട്ടിയിലിടിച്ച് വീണ യുവാവിന് ദാരുണാന്ത്യം
1513539
Wednesday, February 12, 2025 11:23 PM IST
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മാച്ചാംതോട് ലോറി സ്കൂട്ടിയിൽ ഇടിച്ച് നിലത്തുവീണ യുവാവ് അതേ ലോറി കയറി മരിച്ചു. എഴക്കാട് ആലങ്ങാട് രമേഷിന്റെ മകൻ അഭിജിത്ത്(19) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച അർധരാത്രിയാണ് അപകടം.
അഭിജിത്തും സുഹൃത്ത് ജിതിനും കൂടി പൂരം കഴിഞ്ഞ് മണ്ണാർക്കാട് ഭാഗത്തുനിന്ന് വരുന്ന വഴിയാണ് അപകടം. അതേദിശയിൽ നിന്ന് വന്ന ലോറി സ്കൂട്ടിയെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കവേ സ്കൂട്ടിയിൽ തട്ടുകയായിരുന്നു. ലോറിക്കടിയിലേക്ക് വീണ അഭിജിത്തിന്റെ മുകളിലൂടെ ലോറി കയറിയിറങ്ങി.
കൂടെയുണ്ടായിരുന്ന ജിതിൻ(19) റോഡരികിലേക്ക് വീണതിനാൽ രക്ഷപ്പെട്ടു. മലമ്പുഴ ഐടിഐ വിദ്യാർഥിയാണ് അഭിജിത്ത്. പിതാവ് രമേഷ് ഗൾഫിലാണ്. അമ്മ: രാധിക. സഹോദരി: അഭിനയ.