റോഡിലേക്കു ചെരിഞ്ഞ ഉണക്കമരം മുറിച്ചു നീക്കണം
1513629
Thursday, February 13, 2025 2:02 AM IST
ചിറ്റൂർ: കാലപ്പഴക്കംമൂലം ദുർബലമായ വൃക്ഷം മുറിച്ചുനീക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തം. നെല്ലിമേട്-മൂലക്കട പാതയിലാണ് മരം റോഡിലേക്കു ചെരിഞ്ഞുനിൽക്കുന്നത്. ഉണങ്ങിയ മരത്തിൽനിന്നും ഇടയ്ക്കിടെ മരിച്ചില്ലകൾ റോഡിലേക്കു വീഴുന്നതായും സമീപവാസികൾ പറഞ്ഞു. നൂറുകണക്കിനു വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന പൊള്ളാച്ചി- കൊടുവായൂർ അന്തർസംസ്ഥാന പാതയാണിത്. കാലവർഷം ആരംഭിച്ചാലോ ശക്തമായ കാറ്റുവീശിയാലോ വൃക്ഷം നിലംപതിക്കാവുന്ന വിധം അപകടാവസ്ഥയിലാണുള്ളത്.