അട്ടപ്പാടി ചിറ്റൂർ ഊരിൽ ശുദ്ധജലമെത്തി
1511188
Wednesday, February 5, 2025 2:09 AM IST
അഗളി: വർഷങ്ങളായി കുടിവെള്ളമില്ലാതെ വലയുന്ന അട്ടപ്പാടി ചിറ്റൂർ ഊരിൽ ശുദ്ധജലമെത്തി. ഗ്രാമപഞ്ചായത്ത് എട്ടുലക്ഷം രൂപ ചെലവഴിച്ചാണ് ഊരിൽ ജലവിതരണം സാധ്യമാക്കിയത്. ശിരുവാണിപ്പുഴയോരത്ത് നിർമിച്ച കിണറിൽനിന്നും വെള്ളം പമ്പുചെയ്താണ് ഊരിലേക്കു ജലവിതരണം.
വാർഡ് മെംബർ നിത്യ ഷിജുവിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ശ്രീലക്ഷ്മി ശ്രീകുമാർ, പരമേശ്വരൻ, ഗിരിജാ ബാബു, പ്രദേശവാസികൾ പങ്കെടുത്തു.