ഒറ്റപ്പാലത്തു കുട്ടികളുടെ പാർക്ക് നിർമാണത്തിനു തുടക്കം
1511184
Wednesday, February 5, 2025 2:09 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം കുട്ടികളുടെപാർക്ക് നിർമാണം തുടങ്ങി. ഇതിന്റെ ഭാഗമായി കിഴക്കേതോടിനു സമീപത്തെ സംരക്ഷണഭിത്തിയുടെ നിർമാണം പുനരാരംഭിച്ചു. കഴിഞ്ഞ മഴക്കാലത്ത് തകർന്നുവീണ സംരക്ഷണഭിത്തിയുടെ നിർമാണമാണു പുനരാരംഭിച്ചത്.
15 ലക്ഷംരൂപ ചെലവഴിച്ചാണ് സംരക്ഷണഭിത്തി പുനർനിർമിക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖാന്തരമാണ് പാർക്ക് നിർമിക്കാൻ പദ്ധതിയുണ്ടായിരുന്നത്.
നിലമൊരുക്കിയശേഷം ഡിടിപിസി സ്ഥലം കൈമാറാനിരിക്കെയായിരുന്നു സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. ഇതോടെ പാർക്ക് നിർമാണം വൈകി.
സംരക്ഷണഭിത്തി നിർമാണം പൂർത്തിയാകുന്നതോടെ സ്ഥലം ഡിടിപിസിക്ക് കൈമാറും. 2019-2020 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭയുടെ 70 സെന്റ് സ്ഥലത്ത് പാർക്ക് പദ്ധതി തുടങ്ങിയത്. ഒരുകോടിരൂപ ചെലവിലാണ് നിർമാണം. കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങളും ലഘുഭക്ഷണശാലകളും ബോട്ടിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമാണ് ലക്ഷ്യമിടുന്നത്.