ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
1510703
Monday, February 3, 2025 1:57 AM IST
കൊഴിഞ്ഞാമ്പാറ: വണ്ണാമടയിൽലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. ലോറി ഡ്രൈവർ ഇടുക്കി ചെമ്മണ്ണൂർ സ്വദേശി രതീഷി(45) നാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെ 1.30 ന് പാലക്കാട് - പൊള്ളാച്ചി റോഡ് വണ്ണാമടയിലാണ് അപകടം.
കാലടിയിൽ നിന്നു കാലിത്തീറ്റയുമായി ഈറോഡിലേക്ക് പോകുന്ന ലോറിയിൽ തമിഴ്നാട്ടിൽ നിന്നു സിമന്റ് കയറ്റി പാലക്കാട്ടേക്ക് വരുന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാലിത്തീറ്റ ലോറിയുടെ കാബിൻ ഭാഗികമായി തകർന്നു. കാബിനിൽ കാൽ കുടുങ്ങിയ രതീഷിനെ ചിറ്റൂരിൽ നിന്നും അഗ്നിശമന സേന എത്തി കാബിൻ വെട്ടിപ്പൊളിച്ചാണ് രതീഷിനെ പുറത്തെടുത്തത്. ഉടൻ തന്നെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിമന്റ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു.