ഈറോഡ് കാർമൽ സ്കൂളിൽ സയൻസ് എക്സ്പോ-25 നടത്തി
1510905
Tuesday, February 4, 2025 1:26 AM IST
ഈറോഡ്: വിദ്യാർഥികളുടെ ക്രിയാത്മകത വളർത്തുന്നതിന്നും ഉത്തരാധുനികയുഗത്തിലെ സാങ്കേതികവിദ്യയെകുറിച്ചുള്ള അറിവ് വികസിപ്പിക്കുന്നതിനുമായി കാർമൽ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര- സാങ്കേതിക എക്സ്പോ - ഐക്യു 25 സംഘടിപ്പിച്ചു.
സ്കൂൾ കാമ്പസിൽ സംഘടിപ്പിക്കപ്പെട്ട പ്രദർശനത്തിൽ ശാസ്ത്രത്തിന്റെ വളർച്ച, എഐ സാങ്കേതിക വിദ്യയുടെ നേട്ടങ്ങളും, കോട്ടങ്ങളും കാർഷികമേഖലയിലെ അത്യാധുനിക സംവിധാനങ്ങൾ, ഇന്ത്യ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികവിദ്യകൾ, പ്രകൃതിസംരക്ഷണം തുടങ്ങിയ നിരവധി വിഷയങ്ങളെ അടിസ്ഥാനമാക്കി വിദ്യാർഥികൾ മാതൃകകൾ പ്രദർശിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് ചീരൻ ശാസ്ത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ആൻസൻ പാണേങ്ങാടൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. പ്രഭാത് എന്നിവർ സമ്മാനവിതരണം നടത്തി. ശാസ്ത്ര പ്രദർശനം കാണുന്നതിനു രക്ഷിതാക്കൾക്ക് അവസരം ഒരുക്കിയിരുന്നു.