ജവഹർ ബാൽമഞ്ച് ജില്ലാ ക്യാമ്പ് നടത്തി
1510699
Monday, February 3, 2025 1:57 AM IST
ചിറ്റൂർ: അകത്തേത്തറ ശബരി ആശ്രമത്തിൽ നടന്ന ജവഹർ ബാൽ മഞ്ച് ജില്ലാ ക്യാമ്പ് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ എസ്. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.എ. ചന്ദ്രൻ, മുൻ എംപി രമ്യ ഹരിദാസ്, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, ജനറൽ സെക്രട്ടറിമാരായ കെ.സി. പ്രീത്, ആർ. പത്മഗിരീഷ്, ജവഹർ ബാൽ മഞ്ച് ജില്ലാ കോ-ഓർഡിനേറ്റർമാരായ എം. ശശികുമാർ, പി.വി. മഹേഷ്, സുരേഷ് വാക്കിയിൽ, മേരി ഷെൽമ, കെ.ബി. റഷീദ, സ്വാഗത സംഘം ചെയർമാൻ ഇ. അശോക് കുമാർ, കെ.എം സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ ആനന്ദ കണ്ണശ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നൂറുദ്ദീൻ, ജയകുമാർ, കെ.രാജേഷ്, ചെമ്പകം എന്നിവർ പ്രസംഗിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മുന്നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വ്യക്തിത്വ വികസന ക്ലാസ്, സംഗീത ക്ലാസ്, മാജിക് ഷോ, വിവിധ മത്സര പരിപാടികൾ, ഗെയിംസ് എന്നിവ നടത്തി.