ഭാരതമാത ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം
1510547
Sunday, February 2, 2025 7:28 AM IST
പാലക്കാട്: ഭാരതമാത ഹയർസെക്കൻഡറി സ്കൂൾ വാർഷികം ’ഒനോറ-2025’ ആഘോഷിച്ചു. സിഎംഐ പ്രേഷിത പ്രോവിൻസ് കോയന്പത്തൂർ പ്രോവിൻഷ്യൽ റവ.ഡോ. സാജു ചക്കാലക്കൽ സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങ് സിനിമാതാരം വിയാൻ മംഗലശേരി ഉദ്ഘാടനം ചെയ്തു.
മാനേജർ റവ.ഡോ. ആന്റണി പുത്തനങ്ങാടി, പ്രിൻസിപ്പൽ ഫാ. ഫിലിപ്സ് പനയ്ക്കൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ടോണി കൊള്ളന്നൂർ, ഭാരതമാത സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ലിന്റേഷ് ആന്റണി, പിടിഎ പ്രസിഡന്റ് ഷെരീഫ്, വൈസ് പ്രസിഡന്റ് വിജോയ്, വിരമിക്കുന്ന അധ്യാപകൻ ദിനേഷ് കുമാർ, ജനറൽ കോ- ഓർഡിനേറ്റർ പി.ബി. ജയലക്ഷ്മി, സ്കൂൾ ലീഡർ സിയ എന്നിവർ പ്രസംഗിച്ചു. നൃത്തപരിപാടിയായ അലാവുദ്ദീനും അത്ഭുതവിളക്കും, സംഗീത-നൃത്ത-നാടക ആവിഷ്ക്കാരമായ അലക്സാണ്ടറും അരങ്ങേറി.