മണൽക്കടത്ത്: മൂന്നുപേർ അറസ്റ്റിൽ
1510553
Sunday, February 2, 2025 7:28 AM IST
ഷൊർണൂർ: ഭാരതപ്പുഴയിൽനിന്ന് മണൽ കടത്തുന്നതിനിടെ മൂന്നുപേർ അറസ്റ്റിൽ. മുണ്ടായ പടിഞ്ഞാറേതിൽ പ്രണവ് (20), പ്രജീഷ് (18), ഗണേശ്ഗിരി പറമ്പിൽ നീലാമലക്കുന്ന് അഖിലേഷ് (20) എന്നിവരാണ് പോലീസ് പിടിയിലായത്.
മുണ്ടായ ശ്മശാനം കടവിൽനിന്ന് വെള്ളിയാഴ്ച പോലീസ് ഇവരെ പിടികൂടിയത്. ചാക്കിൽ നിറച്ച് മണൽ കടത്തിക്കൊണ്ടുപോകുന്നതിനിടെ പിടിയിലാകുകയായിരുന്നു. ഇവർ മണൽ കൊണ്ടുപോകാനുപയോഗിക്കുന്ന വാഹനവും പിടികൂടുമെന്ന് പോലീസ് അറിയിച്ചു. എസ്ഐ എം. മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണിവരെ പിടികൂടിയത്.