വന്യജീവി ആക്രമണം, മദ്യ നിർമാണ പ്ലാന്റ്: കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു
1510701
Monday, February 3, 2025 1:57 AM IST
ആലത്തൂർ: മേലാർകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ വന്യജീവി ആക്രമണത്തിൽ നിന്നും മനുഷ്യജീവനെ രക്ഷിക്കുക, എലപ്പുള്ളിയിൽ സർക്കാർ തുടങ്ങാൻ ഉദ്ദേശിക്കുന്ന മദ്യനിർമാണ പ്ലാന്റിൽ നിന്നും നാടിനെ രക്ഷിക്കുക എന്നീ ആവശ്യങ്ങളുയർത്തി പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
യോഗം വികാരി ഫാ. സേവ്യർ വളയത്തിൽ ഉദ്ഘാടനം ചെയ്തു. വന്യമൃഗശല്യം കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും കൃഷി നശിപ്പിക്കുന്നതിന് പുറമേ റോഡിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും ഹനിക്കപ്പെടുകയാണെന്നും കുടിവെള്ളക്ഷാമം അനുഭവിക്കുന്ന നല്ലേപ്പിള്ളിയിൽ മദ്യ നിർമാണശാല വരുന്നത് നാടിനെ മുഴുവൻ അപകടത്തിലാക്കുമെന്നും ഇതിനെതിരെ ശക്തമായിപ്രതിഷേധിക്കുന്നുവെന്നും ഫാ. സേവ്യർ വളയത്തിൽ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് വർഗീസ് എബ്രയിൽ അധ്യക്ഷത വഹിച്ചു. ഫൊറോന പ്രസിഡന്റ് ദീപു കവളക്കാട്ട്, മാത്യു പ്രദീപ്, ദേവസി ചരുപറമ്പിൽ പ്രസംഗിച്ചു.