വിസ്മയ നൃത്തച്ചുവടുകളുമായി സെന്റ് ഫ്രാൻസിസ് സ്കൂളിൽ സ്പോർട്സ് ഫിയസ്റ്റ
1510552
Sunday, February 2, 2025 7:28 AM IST
വടക്കഞ്ചേരി: കായികമത്സരങ്ങൾക്കൊപ്പം വിസ്മയ നൃത്തചുവടുകളുമായി സെന്റ് ഫ്രാൻസിസ് സ്കൂളിൽ സ്പോർട്സ് ഫിയസ്റ്റ സംഘടിപ്പിച്ചു.
സ്കൂളിലെ വിശാലമായ ഗ്രൗണ്ടിൽ കായിക മത്സരങ്ങളും ഇടയ്ക്ക് നൃത്തചുവടുകളുമായി വേറിട്ട സ്പോർട്സ് മീറ്റാണ് നടന്നത്. രാത്രിയിലും ഓട്ട മത്സരങ്ങൾ. ചുറ്റും കാണികൾ നിറഞ്ഞ മനോഹരമായ കാഴ്ച. ഏറെ വ്യത്യസ്തമായിരുന്നു പരിപാടികൾ. ജില്ലാ പോലീസ് സൂപ്രണ്ട് അജിത്ത് കുമാർ മുഖ്യാതിഥിയായി.
ബംഗളൂരു സെന്റ് ലൂയീസ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. തോമസ് പാലക്കുടിയിൽ അനുഗ്രഹ പ്രഭാക്ഷണവും പ്രിൻസിപ്പൽ ഫാ. ജോബി വർഗീസ് ആമുഖപ്രസംഗവും നടത്തി. ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ, സ്കൂൾ മാനേജർ ഫാ. മാത്യു പുത്തൻപറമ്പിൽ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ആനന്ദ് റാവു, ഫാ. നോയൽ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.ബേബി പാറേക്കാട്ടിൽ, ഫാ.ജോസ്, പിടിഎ വൈസ് പ്രസിഡന്റ് വർഷ കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. വർണാഭമായ മറ്റു കലാപരിപാടികളും സമ്മാനദാനവും നടന്നു.