കർഷകരെ ഇടിച്ചുതാഴ്ത്തുന്ന സമീപനം ഉചിതമല്ല: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1510549
Sunday, February 2, 2025 7:28 AM IST
പാലക്കയം: കർഷകരെ ഇടിച്ചു താഴ്ത്തുന്ന സമീപനം അധികാരികൾ സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
നിലവിളിച്ചാൽ മാത്രമേ നീതി ലഭിക്കു എന്ന സാഹചര്യം വരുമ്പോൾ ജനം തെരുവിൽ ഇറങ്ങാൻ നിർബന്ധിതരാകും. കർഷകരെ ഇടിച്ചുതാഴ്ത്തിക്കൊണ്ടുള്ള സമീപനം ഉചിതമല്ല. കർഷകർ മനുഷ്യരാണെന്നും അവരെ സംരക്ഷിക്കേണ്ട ബാധ്യത അധികാരികൾക്ക് ഉണ്ടെന്നും ബിഷപ് ചൂണ്ടിക്കാട്ടി.
പാലക്കയത്ത് നടന്ന കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ആദ്യകാല കുടിയേറ്റ കർഷകരെ ആദരിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു പിതാവ്. പ്ലാറ്റിനം ജൂബിലി ആഘോഷ സംഘാടകസമിതി രക്ഷാധികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.