പാലക്കയം- കാഞ്ഞിരപ്പുഴ റോഡിന്റെ വശങ്ങൾ ഇടിയുന്നു
1511182
Wednesday, February 5, 2025 2:09 AM IST
കല്ലടിക്കോട്: പാലക്കയത്തെ കാഞ്ഞിരപ്പുഴയുമായി ബന്ധിപ്പിക്കുന്ന പാലക്കയം- കാഞ്ഞിരപ്പുഴ റോഡിന്റെ വശങ്ങൾ ഇടിയുന്നതു ജനങ്ങൾക്കു ഭീഷണിയാകുന്നു. റോഡിന്റെ പാലക്കയം സിറ്റിയോടുചേർന്നുള്ള ഭാഗത്താണ് ഇടിച്ചിലുണ്ടായിട്ടുള്ളത്.
ആറടി ഉയരത്തിൽ സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും മുകളിൽനിന്നാണ് മണ്ണ് അടർന്നു പോയിട്ടുള്ളത്. ഏതുസമയവും ഈ മൺഭിത്തി കൽക്കെട്ടോടെ തകർന്നുവീഴാം.
മണ്ണാർക്കാട്ടേയ്ക്കെത്താനുള്ള പ്രധാന റോഡായതിനാൽ ധാരാളം വാഹനങ്ങളും യാത്രക്കാരും ഈ വഴി കടന്നുപോകുന്നുണ്ട്. തകർന്ന സംരക്ഷണഭിത്തി പുനർനിർമിച്ച് അപകടം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.