നെല്ലിയാമ്പതി വെജിറ്റബിൾ ഫാമിൽ അഗ്രി-ടൂറിസം ഫെസ്റ്റ് ആറുമുതൽ
1510902
Tuesday, February 4, 2025 1:26 AM IST
നെല്ലിയാമ്പതി: ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ അഗ്രി- ഹോർട്ടി ടൂറിസംഫെസ്റ്റ് സംഘടിപ്പിക്കുന്നു. നാച്യുറ-25 എന്ന പേരിൽ ആറു മുതൽ 10വരെ ഓറഞ്ച് ഫാമിലാണ് മേള.
പുഷ്പമേള, കാർഷികസെമിനാറുകൾ, ടൂറിസം സെമിനാർ, കലാകായികമത്സരങ്ങൾ, ഭക്ഷ്യമേള, കലാപരിപാടികൾ, കാർഷിക അനുബന്ധ പ്രദർശനം കാർഷിക ക്വിസ് മത്സരം എന്നിവയുൾപ്പെടെ വിവിധ പരിപാടികൾ വ്യത്യസ്ത ദിവസങ്ങളിലായി സംഘടിപ്പിക്കും.
ആറിന് രാവിലെ കൃഷിമന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനംചെയ്യും. ഓറഞ്ച്, പാഷൻഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട്, സ്ട്രോബറി, ലോങ്ങൻ, ലിച്ചി തുടങ്ങിയ പഴവർഗങ്ങളുടെ കൃഷിരീതികളും. കാരറ്റ്, ബ്രസ്സൽ സ്പ്രൗട്ട്, ബ്രോക്കോളി, തുടങ്ങിയ ശീതകാല പച്ചക്കറികളും ഓർക്കിഡ്, കാക്റ്റസ് ഉൾപ്പെടെയുള്ള അലങ്കാരസസ്യങ്ങൾ, സുഗന്ധവ്യഞ്ജന കൃഷിയും, വിയറ്റ്നാം മോഡൽ കരുമുളകുകൃഷി, ഓപ്പൺ പ്രിസിഷൻ ഫാമിംഗ്, പോളിഹൗസ് ഫാമിംഗ്, ഹൈടെക് കൃഷി തുടങ്ങിയ കൃഷിരീതികളും പഴം-പച്ചക്കറി തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങളുടെ സംസ്കരണരീതികളും പ്രദർശനവും ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെ പൊതുജനത്തിനു പ്രവേശനം അനുവദിക്കും.