എൻ. ഹംസ രാഷ്ട്രസേവാ പുരസ്കാരം പഴേരി ഷെരീഫ് ഹാജിക്കു സമ്മാനിച്ചു
1511187
Wednesday, February 5, 2025 2:09 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും രാഷ്ട്രീയ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സജീവസാന്നിധ്യവുമായിരുന്ന എൻ. ഹംസയുടെ സ്മരണാർഥം ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷൻ സമഗ്രപദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഈ വർഷത്തെ രാഷ്ട്രസേവാ പുരസ്കാരം വ്യവസായ പ്രമുഖനും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ ശ്രദ്ധേയനുമായ പഴേരി ഷരീഫ് ഹാജിക്ക് സമ്മാനിച്ചു.
മണ്ണാർക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ എൻ. ഷംസുദ്ദീൻ എംഎൽഎ പുരസ്കാര സമർപ്പണം നടത്തി.
ജില്ലാ പഞ്ചായത്ത് മെംബർ ഗഫൂർ കോൽകളത്തിൽ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ കെ.പി.എസ്. പയ്യനെടം, മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ , മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.എ. സിദ്ദിഖ് , ഡിസിസി ജനറൽ സെക്രട്ടറി പി. അഹമ്മദ് അഷറഫ് പ്രസംഗിച്ചു.