എംടി, പി. ജയചന്ദ്രൻ അനുസ്മരണം നടത്തി
1510914
Tuesday, February 4, 2025 1:26 AM IST
വടക്കഞ്ചേരി: നാടിന്റെ വികസനത്തിനും രാഷ്ട്രീയ നേട്ടങ്ങൾക്കെല്ലാം പിന്നിൽ എഴുത്തുകാരുടെയും കലാകാരൻമാരുടെയും വലിയ സംഭാവനയുണ്ടെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. സംസ്കാര കലാ പൈതൃക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ എന്നിവരെ അനുസ്മരിച്ച് വടക്കഞ്ചേരിയിൽ നടന്ന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പീഡിതസത്തയോടായിരുന്നു എംടിയുടെ സംസാരം. പരാജിതരുടെ മനസാണ് എംടിയുടെ എഴുത്തുകളിലെല്ലാം. ലീലാകൃഷ്ണൻ പറഞ്ഞു. വടക്കഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്കാര പ്രസിഡന്റ് കെ.കെ. ജ്യോതികുമാർ അധ്യക്ഷത വഹിച്ചു. ഡോ. കെ. വാസുദേവൻപിള്ള, പി.എ. സെബി, മോഹനൻ പള്ളിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. പി. ജയചന്ദ്രന്റെ ഗാനങ്ങളോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്.