റെയിൽവേ ട്രാക്കിനു സമീപം തീപിടിത്തം
1510550
Sunday, February 2, 2025 7:28 AM IST
കൊല്ലങ്കോട്: കാരപ്പറമ്പ് -കുത്തമ്പാക്കം റെയിൽവേട്രാക്കിനു സമീപം തീപടർന്ന് വൃക്ഷതൈകൾ ഉണങ്ങിനശിച്ചു. ഉണങ്ങിയ മരത്തിന്റെ ഇലകളിൽ ട്രെയിൻ യാത്രക്കാർ വലിച്ചെറിഞ്ഞ സിഗരറ്റുകുറ്റിയിൽ നിന്നും തീ പടർന്നതാകുമെന്നാണ് നിഗമനം. നിലവിൽ ഉണങ്ങിയ പുൽച്ചെടികൾ പാളത്തിനരികിൽ കാണപ്പെടുന്നുണ്ട്. ഇവയിൽ തീപിടുത്തമുണ്ടായാൽ ട്രെയിനും മറ്റും സമീപത്തു കൂടിയുളള വാഹനയാത്രയ്ക്കും അപകടഭീഷണിയാവുമെന്ന സാഹചര്യവുമുണ്ട്.