കൊടുന്തിരപ്പുള്ളി വിമലഹൃദയ പള്ളി തിരുനാൾ ഇന്ന്
1510555
Sunday, February 2, 2025 7:28 AM IST
പാലക്കാട്: കൊടുന്തിരപ്പുള്ളി വിമലഹൃദയ പള്ളിയിൽ തിരുനാൾ ഇന്ന് ആഘോഷിക്കും. വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. അൽജോ കുറ്റിക്കാടൻ മുഖ്യകാർമികത്വം വഹിക്കും. ഫാ.ജെയ്ജു കൊഴുപ്പക്കളം തിരുനാൾസന്ദേശം നൽകും.
6.30 ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ച് കൊടുന്തിരപ്പുള്ളി ജംഗ്ഷനിലേക്കു പ്രദക്ഷിണം നടക്കും. തുടർന്ന് ബാൻഡ് മേളം. തിരുനാളിനോടനുബന്ധിച്ച് ഇന്നലെ ഇടവകദിനമായി ആഘോഷിച്ചു. പൊതുയോഗം കല്ലേപ്പുള്ളി സെന്റ് മേരീസ് മൈനർ സെമിനാരി റെക്ടർ ഫാ. സജി പനപ്പറന്പിൽ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ.എബിൻ കുളന്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ കെ.ആർ. ശിവപ്രസാദ്, ജോയ്സണ്‍ മുട്ടത്ത്, സേവ്യർ ചിറയ്ക്കൽ, സണ്ണി നെല്ലിശേരി, ജെയ്ബി ജെയിംസ്, ജേക്കബ് വാഴയ്ക്കമലയിൽ, ഈനാശു ഇമ്മട്ടി, സിസ്റ്റർ റോസ്മിൻ, ബെന്നി തേക്കാനത്ത്, ഷേർലി ആന്റണി, ഏഞ്ചൽ അലക്സ്, രാഗി മനു, ലയ അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു. വിവാഹജൂബിലി ആഘോഷിക്കുന്നവരെയും വിവിധ മേഖലകളിൽ നേട്ടംകൈവരിച്ചവരെയും ചടങ്ങിൽ ആദരിച്ചു.