കർഷകരുടെ രക്ഷയ്ക്കായി ഒന്നിച്ചുപോരാടേണ്ടത് അനിവാര്യം: മന്ത്രി കെ. കൃഷ്ണൻകുട്ടി
1510556
Sunday, February 2, 2025 7:28 AM IST
പാലക്കയം: കർഷകരുടെ രക്ഷയ്ക്കായി ഒന്നിച്ചുപോരാടേണ്ടത് അനിവാര്യമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കർഷകർക്ക് ഇന്ത്യയിൽ 45 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നും രാഷ്ട്രസേവകരായ കർഷകരെ ഒരുമിച്ചുനിർത്തി പോരാടേണ്ട സാഹചര്യം ഉരുത്തിരിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലക്കയം കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ മലയോര മഹോത്സവം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ് കുടിയേറ്റത്തിന്റെ 75 വർഷങ്ങൾ എന്ന സ്മരണിക പ്രകാശനം ചെയ്തു.
പ്ലാറ്റിനം ജൂബിലി ആഘോഷ സംഘാടക സമിതി രക്ഷാധികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, സംഘാടക സമിതി ചെയർമാൻ പി.സി. രാജൻ, കൺവീനർ ഷാജു പഴുക്കാത്തറ, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, കാഞ്ഞിരപുഴ ഫൊറോനാ വികാരി. ഫാ. ബിജു കല്ലിങ്കൽ, ഒ. നാരായണൻകുട്ടി, രാജി ജോണി, ബെറ്റി ലോറൻസ്, ഫാ. ടോണി കോഴിപ്പാടൻ, ഫാ. വർഗീസ് ജോൺ, ഫാ. വിൽസൺ വർഗീസ്, ജോർജ് നടയ്ക്കൽ, ചന്ദ്രൻപിള്ള, സിദ്ദിക്ക്, തോമസ് കല്ലോലിൽ, സണ്ണി നെടുമ്പുറം, സന്തോഷ് കാഞ്ഞിരപ്പാറ, കെ.കെ. തോമസ്, ജോസ് കിഴക്കേചെരുവിൽ, സോണി പാറക്കുടി പ്രസംഗിച്ചു.