ചിറ്റൂർ വിജയമാത സ്കൂളിൽ അവാർഡ് ദിനാഘോഷം
1510697
Monday, February 3, 2025 1:57 AM IST
ചിറ്റൂർ: വിജയമാത കോണ്‍വന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അവാർഡ് ദിനാഘോഷം പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.സി. വിനു ഉദ്ഘാടനം ചെയ്തു. പാലക്കാട് മരിയൻ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വത്സ തെരേസ് സിഎച്ച്എഫ് അധ്യക്ഷത വഹിച്ചു. മണ്ണുത്തി ഹോളി ഫാമിലി ജനറലേറ്റ് എഡ്യുക്കേഷൻ കൗണ്‍സിലർ സിസ്റ്റർ ആൻസി ആന്റോ സിഎച്ച്എഫ് മുഖ്യപ്രഭാഷണം നടത്തി.
മുനിസിപ്പൽ വൈസ് ചെയർമാൻ എം. ശിവകുമാർ മാഗസിൻ പ്രകാശനം നിർവഹിച്ചു. ചിറ്റൂർ ഹോളി ഫാമിലി പള്ളി വികാരി ഫാ. അഖിൽ കണ്ണന്പുഴ അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ മേരി ഗ്രേസ്, പിടിഎ പ്രസിഡന്റ് പ്രദീപ് കുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ആൻ മാളിയേക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എച്ച്. ജെയ്നി സ്വാഗതം ആശംസിച്ചു. അവാർഡ് വിതരണം, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.