പട്ടഞ്ചേരിയിൽ പാലിയേറ്റീവ് കെയർ രോഗി-ബന്ധു കുടുംബ സംഗമം
1496740
Monday, January 20, 2025 1:45 AM IST
വണ്ടിത്താവളം: പട്ടഞ്ചേരി ഗ്രാമപഞ്ചായത്തും നന്ദിയോട് സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ -രോഗി ബന്ധു കുടുംബസംഗമം വണ്ടിത്താവളം എ.എസ്. ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അനില മുരളീധരൻ, മറ്റുവാർഡംഗങ്ങൾ, കൊല്ലങ്കോട് ബ്ലോക്ക് മെമ്പർമാരായ മധു, നിസാർ,മെഡിക്കൽ ഓഫീസർ ഡോ. നൈന, ഡോ. ഉണ്ണികൃഷ്ണൻ. എച്ച്.എസ്. രാമകൃഷ്ണൻ, കൂടാരം ട്രസ്റ്റ് അധ്യക്ഷൻ കെ.എ. വിജയകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷെറീഫ്, പ്രസിഡന്റ് സി. മണി, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടന പ്രവർത്തകർ പ്രസംഗിച്ചു.
കൂടാതെ പാലക്കാട് നാട്ടരങ്ങ് കലാകാരൻ രാമശ്ശേരി രാമൻകുട്ടിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും, ഉണ്ണികൃഷ്ണൻ പാറക്കളം അവതരിപ്പിച്ച കുംഭകളി, വണ്ടിത്താവളം കരുണ കോൺവന്റിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തങ്ങൾ എന്നീ കലാ പരിപാടികളും നടത്തി.