മനംതകർന്ന കുട്ടികൾക്ക് ആത്മവിശ്വാസമേകാൻ ഗണേഷ് കൈലാസ് വീൽചെയറിലെത്തി
1496481
Sunday, January 19, 2025 2:20 AM IST
കല്ലടിക്കോട്: സഹപാഠികളുടെ വിയോഗത്തിൽനിന്നും ഇനിയും മുക്തിനേടാത്ത കരിന്പ ഹയർസെക്കൻഡറി സ്കൂളിൽ ആത്മവിശ്വാസം പകർന്ന് മോട്ടിവേറ്റർ ഗണേഷ് കൈലാസ്.
സ്വന്തം അനുഭവങ്ങളേയും ഓർമകളെയും അപ്രതീക്ഷിതമായ ജീവിതപരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ഗണേഷ് സ്കൂളിലെ കുട്ടികളുമായി സംവദിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും രണ്ടുദിവസത്തെ മനഃശക്തി പരിപാടികളിലൂടെ മോട്ടിവേഷൻ നൽകി.
മനസുണർത്തിയാൽ ഏതുവിഷമവും മറികടക്കാമെന്നു ഗണേഷ് കൈലാസ് കുട്ടികളോടു പറഞ്ഞു. പിടിഎ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിനോയ്, ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജമീർ, എസ്എംസി ചെയർമാൻ പി.കെ.എം. മുസ്തഫ, പിടിഎ എക്സിക്യൂട്ടീവ് അംഗം കെ.വി. ഷാഹിദ, അധ്യാപകരായ പി. ഭാസ്കരൻ, നിർമലാദേവി തുടങ്ങിയവർ പ്രസംഗിച്ചു.