സേലത്ത് ബൈക്കപകടം: യുവാവ് മരിച്ചു
1496697
Sunday, January 19, 2025 11:43 PM IST
ആലത്തൂർ: സേലം ഓമല്ലൂർ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. തരൂർ അരിയശേരി വേലായുധൻ - സുന്ദരി ദമ്പതികളുടെ മകൻ അഖിലേഷ്(27) ആണ് മരിച്ചത്. മൃതദേഹം ഓമല്ലൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ. സഹോദരി: അജീഷ്ണ.