യുവാവ് കനാലിൽ മരിച്ച നിലയിൽ
1496696
Sunday, January 19, 2025 11:40 PM IST
പാലക്കാട്: യുവാവിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജൈനിമേട് താമരക്കുളം സ്വദേശി സുരേഷ്(41) ആണ് മരിച്ചത്. ഒലവക്കോട് മേനോന്‍സ് നഴ്സിംഗ് ഹോമിനു സമീപം അമ്പാട്ടുതോടിന് കുറുകെ കാവില്‍പ്പാട് റോഡിലെ പാലത്തിനു താഴെയാണ് ഇന്നലെ രാവിലെ പതിനൊന്നോടെ മൃതദേഹം കണ്ടത്.
ഒലവക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് ആക്രി പെറുക്കി ഉപജീവനം നടത്തുന്നയാളാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സുരേഷിനെ കാണാനില്ലായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. പാലത്തിന്റെ കൈവരിയില്‍ ഇരിക്കവെ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അച്ഛന്: പരേതനായ വാസുദേവന്‍. അമ്മ: വിജയലക്ഷ്മി.