അട്ടപ്പാടിയിൽ രണ്ടു വിദ്യാലയങ്ങൾക്കു പുകയിലമുക്ത വിദ്യാലയം സർട്ടിഫിക്കേഷൻ
1496480
Sunday, January 19, 2025 2:20 AM IST
അഗളി: അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ രണ്ട് വിദ്യാലയങ്ങൾക്ക് പുകയിലമുക്ത വിദ്യാലയം സർട്ടിഫിക്കേഷന്. ഗവ.യുപി സ്കൂൾ കോട്ടത്തറ, എൽപി സ്കൂൾ കോട്ടമല എന്നീ സ്കൂളുകൾക്കാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. അട്ടപ്പാടിയിൽ ആദ്യമായാണ് സ്കൂളുകൾക്ക് ഈ അംഗീകാരം ലഭിക്കുന്നത്.
ഷോളയൂർ കൃഷിഭവനിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി, സ്കൂൾ പ്രധാന അധ്യാപകരായ മോഹനൻ, എം. തങ്കരാജ്, പിടിഎ പ്രസിഡന്റ് ജയപ്രകാശ് എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ കൈമാറി. വൈസ് പ്രസിഡന്റ് രാധ അധ്യക്ഷയായി.
കോട്പ 2003 നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുകയില രഹിത വിദ്യാലയങ്ങളായി ഉയർത്തുന്നതിന് വേണ്ടിയാണ് ഈ അംഗീകാരം നൽകുന്നത്. വിദ്യാലയത്തിന്റെ പുറംമതിലിൽ നിന്നും 100 യാർഡ് അകലെ വരെ പുകവലിയും മറ്റു പുകയില ഉത്പന്നങ്ങളും നിർബന്ധമായും ഉപയോഗിക്കാൻ പാടില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുള്ള റോഡുകളിൽ 100 യാർഡ് അകലെ റോഡിനു കുറുകെ" കോട്പ 2003 പുകയില നിരോധിത മേഖല"യെന്ന് മഞ്ഞനിറത്തിൽ റോഡിൽ മാർക്ക് ചെയ്യും.
ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കി വരുന്നത്.