നെ​ന്മാ​റ: ആ​ത​നാ​ട് കു​ന്നി​ൻ ചെ​രു​വി​ൽ പൊ​ന്മ​ല, നെ​ടു​ങ്ങോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​യി​റ​ങ്ങി നെ​ല്ല്, തെ​ങ്ങ്, വാ​ഴ എ​ന്നി​വ വ്യാ​പ​ക​മാ​യി തി​ന്നും ച​വി​ട്ടി​ന​ട​ന്നും ന​ശി​പ്പി​ച്ച​ത്. ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് നെ​ന്മാ​റ വ​ല്ല​ങ്ങി മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വീ​ണ്ടും കാ​ട്ടാ​ന എ​ത്തു​ന്ന​ത്. വ​ല്ല​ങ്ങി നെ​ടു​ങ്ങോ​ടു ഭാ​ഗ​ത്തു​ള്ള നെ​ൽ​പ്പാ​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന വ്യാ​പ​ക​മാ​യി നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ച​ത്. ക​ർ​ഷ​ക​നാ​യ ര​വീ​ന്ദ്ര​ന്‍റെ നെ​ൽ​പ്പാ​ട​ത്തും അ​ജി​യു​ടെ തെ​ങ്ങ്, വാ​ഴ എ​ന്നി​വ​യു​മാ​ണ് ന​ശി​പ്പി​ച്ച​ത്. നെ​ൽ​പ്പാ​ട​ങ്ങ​ൾ​ക്ക് ന​ടു​വി​ലൂ​ടെ​യും വ​ര​മ്പു​ക​ളി​ലൂ​ടെ​യും ന​ട​ന്ന​തി​നാ​ൽ നെ​ൽ​കൃ​ഷി നാ​ശ​ത്തി​ന് പു​റ​മേ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ സം​ഭ​രി​ച്ചുവെ​ച്ച വെ​ള്ള​വും ന​ഷ്ട​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​മാ​സം വ​നം​ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടാ​ന​യെ കാ​ട്ടി​ലേ​ക്ക് ക​യ​റ്റി​യ​തി​നു​ശേ​ഷം കു​റ​ച്ചു​ദി​വ​സ​മാ​യി മേ​ഖ​ല​യി​ൽ ആ​ന​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ഴി​ച്ച ദി​വ​സം ഇ​റ​ങ്ങി​യ കാ​ട്ടാ​ന വ​രു​ത്തി​യ നാ​ശം ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ർ​ഷ​ക​ർ അ​റി​യു​ന്ന​ത്. വ​ല്ല​ങ്ങി നെ​ടു​ങ്ങോ​ട് മേ​ഖ​ല​യി​ലെ വീ​ടു​ക​ൾ​ക്ക് സ​മീ​പംവ​രെ ആ​ന എ​ത്തി നാ​ശം വ​രു​ത്തി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി. രാ​ത്രി ആ​ത​നാ​ട് മ​ല​യു​ടെ താ​ഴ്‌​വാ​ര​ത്തു​ള്ള കൃ​ഷി​യി​ട​ങ്ങ​ളും വീ​ട്ടു​വ​ള​പ്പു​ക​ളും ആ​ഴ​മു​ള്ള ക​നാ​ലും റോ​ഡും മു​റി​ച്ചു ക​ട​ന്നാ​ണ് കാ​ട്ടാ​ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​ത്.

ക​ണ്ണോ​ട്, അ​ള്ളി​ച്ചോ​ട്, കൊ​ടു​വാ​ൾ പാ​റ മേ​ഖ​ല​യി​ലൂ​ടെ കാ​ട്ടാ​ന ജ​ന​വാ​സമേ​ഖ​ല​ക​ളി​ലേ​ക്ക് വ​രു​ന്ന​ത് ത​ട​യാ​ൻ വ​നം വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച വൈ​ദ്യു​തവേ​ലി സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. തു​ട​ർ​ച്ച​യാ​യി നെ​ന്മാ​റ, വ​ല്ല​ങ്ങി പ​ട്ട​ണ​ങ്ങ​ളോ​ട് അ​ടു​ത്തു​ള്ള ജ​ന​വാ​സ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മാ​ൻ, പ​ന്നി എ​ന്നി​വ​യ്ക്ക് പു​റ​മേ കാ​ട്ടാ​ന​യും എ​ത്തി​യ​ത് ഭീ​തി​യോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ കാ​ണു​ന്ന​ത്.