ജോസ് കെ. മാണിയെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് കേരള കോൺഗ്രസ്- എം
1496739
Monday, January 20, 2025 1:45 AM IST
പാലക്കാട്: നിർദ്ദിഷ്ട വനനിയമം ഭേദഗതി ബിൽ പിൻവലിക്കുവാനുള്ള തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രിയെയും തീരുമാനത്തിന്റെ പിന്നിലുള്ള പ്രേരകശക്തിയായി പ്രവർത്തിച്ച കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി എംപിയെയും കേരള കോൺഗ്രസ്-എം ജില്ലാ സ്റ്റിയറിംഗ് കമ്മറ്റി അഭിനന്ദിച്ചു.
ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. കുശലകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെകട്ടറി അഡ്വ. ജോസ് ജോസഫ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം കെ.എം. വർഗീസ്, ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവള്ളി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എ. ശശിധരൻ, ജില്ലാജനറൽ സെക്രട്ടറിമാരായ കെ. സതീഷ്, ബിജു പുലിക്കുന്നേൽ, യു. ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ മധു ദണ്ഡപാണി, ബിജു പുഴക്കൽ, കൃഷ്ണമോഹൻ, സജീവ് മാത്യു, പി.കെ. കൃഷ്ണൻഎന്നിവർ പ്രസംഗിച്ചു.