ആനയിറങ്ങുംപാതയിൽ ഹൈമാസ്റ്റ് ലൈറ്റുകളായി
1496738
Monday, January 20, 2025 1:45 AM IST
മുതലമട: മുൻ എംപി രമ്യ ഹരിദാസിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് പേഴുംപൊറ്റെ, പറയമ്പള്ളം എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലാംപുകൾ പഞ്ചായത്തംഗം ബി. മണികണ്ഠൻ നാടിനു സമർപ്പിച്ചു.
സന്തോഷ് , പ്രതീഷ് ,മനോജ് എന്നിവർ പ്രസംഗിച്ചു. ആനയിറങ്ങൽ പാതയായ പേഴുംപൊറ്റ, പറയമ്പള്ളം നിവാസികൾ തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിസമയം കഴിച്ചുകൂട്ടുന്നത് ജീവഭയലത്തിലാണ്.
ഇരുട്ടിൽ ആനയ്ക്കുമുന്നിലകപ്പെട്ടവർ നിരവധിയാണ്. പലപ്പോഴും തലനാരിഴക്കാണ് ആളുകൾ രക്ഷപ്പെട്ടത്. വാർഡ് മെംബറുടെ ശക്തമായ ഇടപെടലിനെ തുടർന്നാണിപ്പോൾ ഹൈമാസ്റ്റ് ലൈറ്റുകൾ യാഥാർഥ്യമായത്. ആനയുടെ സഞ്ചാരമാർഗമായ മറ്റൊരിടത്തും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നുണ്ട്.